യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ റഷ്യ-യുക്രൈൻ ചർച്ച ബെലാറൂസിൽ ആരംഭിച്ചു. യുക്രൈൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവിന്റെ നേതൃത്വത്തിലാണ് ചർച്ചക്കായി യുക്രൈൻ സംഘം ബെലാറൂസിലെത്തിയത്. റഷ്യൻ പിൻമാറ്റവും വെടിനിർത്തലുമാകും ചർച്ചയുടെ പ്രധാന അജണ്ടയെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചു.
0 Comments