കവടിയാർ കൊട്ടാരം വക ഭൂമിയിൽനിന്നു മിച്ചഭൂമിയായി സർക്കാരിനു ലഭിച്ച സ്ഥലത്ത് കവി ഒ.എൻ.വി കുറുപ്പിന് സ്മാരകം വരുന്നു. ഇതിനായി 30 സെന്റ് സ്ഥലം സാഹിത്യ അക്കാദമിക്ക് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ഒ.എൻ.വിയുടെ ഓർമ്മ നിലനിർത്തുന്ന മ്യൂസിയം, ഓഡിറ്റോറിയം എന്നിവ ഉൾപ്പെടുന്നതാവും സ്മാരകം.
0 Comments