ചൂട് ഇനിയും കൂടും: 12 മുതൽ രണ്ടു മണിവരെ പുറത്തിറങ്ങരുത്.








സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ്
രശ്മികളുടെ തോത് കൂടിയതോടെ ചൂട് ഇനിയും കൂടും. കേരളത്തിൽ മാത്രം അൾട്രാ വയലറ്റ് ഇൻഡെക്സ് 12 ആയി. 40 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത.

പാലക്കാട് ജില്ലയിലാണ് ഏറ്റവും
കൂടുതൽ ചൂട് അനുഭവപ്പെടുക. ഈ
സാഹചര്യത്തിൽ ഉച്ചയ്ക്ക് 12 മണി
മുതൽ രണ്ട് മണിവരെ പുറത്തിറങ്ങേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന്
ആരോഗ്യവകുപ്പ് അധികൃതർ
അറിയിച്ചു. സൂര്യാതപമേൽക്കാൻ
സാധ്യതയുള്ളതിനാൽ ജാഗ്രത
പാലിക്കുക.

അതേ സമയം ഉത്തരേന്ത്യൻ രാജ്യങ്ങളിൽ താപനില കൂടിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അറിയിച്ചു. ഡൽഹിയിൽ ഇന്നും
ശക്തമായ ഉഷ്ണക്കാറ്റ് തുടരും. ഡൽഹി നഗരത്തിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ കൂടിയേക്കും.

Post a Comment

0 Comments