ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷികപരീക്ഷകൾ മാർച്ച് 23 മുതൽ
ആരംഭിക്കും. ഒന്നുമുതൽ 4 വരെ ക്ലാസ്സുകളിൽ വർക്ക് ഷീറ്റ് മാതൃകയിലാണ്
വാർഷിക പരീക്ഷ ചോദ്യപേപ്പർ
തയ്യാറാക്കിയിട്ടുള്ളത്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണ്ണയം നടത്തും.
എൽ.പി. ക്ലാസ്സുകളിലെ കുട്ടികളോട് പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ
കളർ പെൻസിൽ കരുതാൻ നിർദ്ദേശം നൽകേണ്ടതാണ്. 5 മുതൽ 7വരെ ക്ലാസ്സുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങൾ
ഉൾപ്പെടുത്തിയിട്ടുണ്ട്.
5 മുതൽ 7വരെ ക്ലാസ്സുകളിലെ കലാ കായിക പ്രവൃത്തി പരിചയ വിഷയത്തിന്റെ പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കി ഉചിതമായ സമയം കണ്ടെത്തി പരിക്ഷ നടത്തേണ്ടതാണ്.
8, 9 ക്ലാസ്സുകളുടെ വാർഷിക മൂല്യനിർണ്ണയ പ്രക്രിയ കുട്ടികൾക്ക്
ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയുന്ന വിധമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നേരിട്ടുള്ള ക്ലാസ്സുകൾ പൂർണ്ണമായും കുട്ടികൾക്ക് ലഭ്യമായിട്ടില്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്നും
കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 8,9 ക്ലാസ്സുകളിലെ
ചോദ്യപേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും.
0 Comments