മലയാളി എഴുത്തുകാരികളുടെയും ചിത്രകാരികളുടെയും കൂട്ടായ്മയായ 'പ്രചോദിത' പ്രമുഖ സാഹിത്യകാരനായ സി. രാധാകൃഷ്ണനെ ആദരിക്കുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സി.പി അബൂബക്കര്‍ ,ആലങ്കോട് ലീലാകൃഷ്ണന്‍, സി.ആര്‍ ദാസ്, പി.കെ ഭരതന്‍, ആമി ലക്ഷ്മി, ഗീതാ ബക്ഷി, ബിലു പദ്മിനി നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. പ്രവാസി എഴുത്തുകാരിയായ ആമി ലക്ഷ്മിയുടെ ലാറ്റിന്‍ അമേരിക്കന്‍ യാത്രകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും.
0 Comments