Header Ads Widget

Responsive Advertisement

കാസർകോട്ട് 9 സ്‌കൂളുകളിൽ കാലാവസ്ഥാ നിലയം വരുന്നു




കാലാവസ്ഥാ നിരീക്ഷണത്തിനായി വിദ്യാലയങ്ങളിൽ കാലാവസ്ഥാ സ്റ്റേഷനുകൾ സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരള ജില്ലയിൽ ഒമ്പത് സ്റ്റേഷനുകളാണ് തുടങ്ങുന്നത്.
കാലാവസ്ഥാ വ്യതിയാനം സ്കൂൾ വിദ്യാർഥികൾക്ക് സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയിൽ ആദ്യമായാണ്.ജിയോഗ്രഫി വിഷയമുള്ളവയിലും വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളുകളിലുമാണ്‌  സ്റ്റേഷൻ സജ്ജമാക്കുക.  

ചീമേനി, പിലിക്കോട്, കുണ്ടംകുഴി, മൊഗ്രാൽപുത്തൂർ, കുമ്പള, തളങ്കര, അംഗടി മൊഗർ, കൊട്ടോടി, കോട്ടപ്പുറം എന്നീ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുക. മഴയുടെ അളവ്, കാറ്റിന്റെവേഗത, അന്തരീക്ഷമർദം എന്നിവ നിരീക്ഷിച്ച് കുട്ടികൾ വിദ്യാലയങ്ങളിൽ ചാർട്ട്‌ തയ്യാറാക്കും. മഴമാപിനി, അനിമോമീറ്റർ, കാറ്റാടി,  ബൾബ് തെർമോമീറ്റർ, മോണിറ്റർ, കാലാവസ്ഥ ഡാറ്റ ബുക്ക് തുടങ്ങിയ 13 ഉപകരണങ്ങളാണ്  സജ്ജീകരിക്കുക. ഇതിനായി 13,000 രൂപ നൽകി. ചുറ്റുവേലി ആവശ്യമെങ്കിൽ അതിനും തുക നൽകും. വിദ്യാലയങ്ങളിലെ ജിയോഗ്രഫി അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും.   വിദ്യാർഥികൾക്കായി കർമപദ്ധതികളും തയാറാക്കും.  
ശേഖരിക്കുന്ന ഡാറ്റ വിദ്യാർഥികൾ സ്കൂൾ വിക്കിയിലും വിശദവിവരങ്ങൾ എസ്എസ്‌കൈ  വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. പ്രാദേശികമായി കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണയിച്ച് ജനങ്ങൾക്ക് വിവരം കൈമാറാനുമാകും. സ്റ്റേഷൻ നാട്ടുകാർക്കും ഉപയോഗപ്പെടുത്താം.

Post a Comment

0 Comments