75ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 13 പേർ പുതുമുഖങ്ങളാണ്. ജിജോ ജോസഫാണ് ടീം ക്യാപ്റ്റൻ. മിഥുൻ വി, അർജുൻ ജയരാജ് തുടങ്ങിയ പരിചയസമ്പന്നരും ടീമിലുണ്ട് .ബിനോ ജോർജാണ് ടീം പരിശീലകൻ. ടി ജി പുരുഷോത്തമൻ സഹപരിശീലകനായും സജി ജോയി ഗോൾ കീപ്പർ പരിശീലകനായും ഒപ്പമുണ്ട്. ആറ് തവണ സന്തോഷ് ട്രോഫി വിജയിച്ച ടീമാണ് കേരളം. മൂന്ന് വർഷം മുമ്പ് ബംഗാളിനെ തോൽപ്പിച്ച് കിരീട നേടിയതാണ്.
0 Comments