ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി.
അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ് ഇന്ന് അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളത്തെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പതിവു പോലെ പ്രവര്‍ത്തിക്കും.
കൃഷി ഓഫീസുകള്‍ പ്രവര്‍ത്തിക്കും
അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉത്തരവിട്ടു. മഴമൂലം കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് നടപടി. കൃഷിഭൂമിയില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സത്വര നടപടികള്‍ വകുപ്പിന്റെ എഞ്ചിനിയറിങ് വിഭാഗവും ജില്ലാ കൃഷി ഓഫീസറും ചേര്‍ന്ന് സ്വീകരിക്കണം. ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടം, ജലവിഭവ വകുപ്പ്,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരം കാണമണമെന്നും മന്ത്രി നിര്‍ദേശിച്ചു.
0 Comments