സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസുകളുടെ മിനിമം പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ വർധിപ്പിക്കും. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കും.
ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കും. ടാക്‌സി ചാർജ് മിനിമം 200 രൂപയാക്കി വർധിപ്പിക്കും. മെയ് ഒന്ന് മുതൽ നിരക്ക് വർധന നിലവിൽ വരും. വിദ്യാർഥികളുടെ നിരക്ക് പരിഷ്‌കരിക്കുന്നത് പഠിക്കാൻ ഇന്ന് കമ്മീഷനെ വെക്കും.
0 Comments