കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നടപടികൾ വേഗത്തിലാക്കി. കോഴിക്കോട് കിനാലൂരിൽ വ്യവസായ പാർക്കിനായി റവന്യു വകുപ്പ് കെ എസ് ഐ ഡി സിക്ക് കൈമാറിയ 153.46 ഏക്കർ ഭൂമി തിരിച്ചു കൊടുക്കാൻ ഉത്തരവായി. റവന്യു വകുപ്പ് ഭൂമി ആരോഗ്യവകുപ്പിന് കൈമാറും.എയിംസിന് അനുമതി നൽകണമെന്ന ആവശ്യത്തിൽ ധനമന്ത്രാലയം നടപടിയെടുത്തു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
0 Comments