Header Ads

 


പാചക വാതക വില വീണ്ടും കൂടി; 19 കിലോ സിലിണ്ടറിന് 2355.50 രൂപ.




വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിച്ചു. 19 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് കൂടിയത്. 102.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.

നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിച്ചിരുന്നു. അന്ന് 2,253 രൂപയായായിരുന്നു. മാർച്ച് ഒന്നിന് 105 രൂപയും വർധിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിച്ചിട്ടില്ല.

Post a Comment

0 Comments