പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളി വില സെഞ്ചുറിയടിച്ചു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയായി. മുപ്പത് രൂപയ്ക്കു കിട്ടിയിരുന്ന തക്കാളിക്കാണ് നൂറു രൂപയായത്. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 രൂപ ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 രൂപ കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയിരുന്ന കത്തിരിക്ക് 50 രൂപയായി. ചേമ്പിന് 60 രൂപ. കുക്കുമ്പര്‍, കാരറ്റ്, കാബേജ് എന്നിവയ്ക്കു 40 മുതല്‍ 60 വരെ രൂപയാണു വില.
0 Comments