Header Ads Widget

Responsive Advertisement

വാർത്തകൾ@10am





♾️
സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള സാധ്യത വർധിപ്പിച്ചത്.മത്സ്യതൊഴിലാളികൾ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 21ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.

♾️
കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതി 5 വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 100 കോടി രൂപയുടെ വിറ്റുവരവ്. ഇതുവരെ 79 ലക്ഷം കിലോ ചിക്കന്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തി. 2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേര്‍ന്നു പദ്ധതിയുടെ തുടക്കം. ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ ചിക്കന്റെ 50% ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകള്‍ക്കു മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കാന്‍ അവസരം ഒരുക്കുകയും ആയിരുന്നു ലക്ഷ്യം. പൊതു വിപണിയെക്കാള്‍ വില കുറവായതിനാല്‍ കേരള ചിക്കന്റെ സ്വീകാര്യത വര്‍ധിച്ചതായും തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂര്‍ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി 270 ബ്രോയ്‌ലര്‍ ഫാമുകളും 94 ചിക്കന്‍ ഔട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നതായും കുടുംബശ്രീ  പറയുന്നു.

♾️
ഏകദിന ക്രിക്കറ്റിൽ ലോകറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. നെതർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ, ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ടീമെന്ന റെക്കോർഡാണ്, ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസെടുത്തു.

♾️
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലെ 11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ തുടങ്ങിയ അമേരിക്കൻ നഗരങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Post a Comment

0 Comments