Header Ads Widget

Responsive Advertisement





♾️
ജർമനിയിൽ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക് തിരിച്ചു. അബൂദാബിയിലിറങ്ങുന്ന മോദി പാലസിലെത്തി മുൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തും. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ മോദി അഭിനന്ദിക്കും.

♾️
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു. മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും.ഇതുസംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ​ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഏപ്രിലിലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കി ഉത്തരവിറങ്ങിയത്.

♾️
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞു. ഇതോടെ പവൻ 37480 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇന്ന് 4685 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില.

Post a Comment

0 Comments