🟫
ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നതിൽ കൊളംബിയ താത്പര്യം പ്രകടിപ്പിച്ചു.ഇന്ത്യയിലെ കൊളംബിയൻ അംബാസഡർ മരിയാന പാച്ചെക്കോ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി.

♾️
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്നലെ 4,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

♾️
7നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവിഡ് വാക്സിനായ കോവോവാക്സിന് ഡിസിജിഐ അംഗീകാരം നൽകി. 7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനായാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിൻ അംഗീകരിച്ചത്.

♾️
മുന്‍ ഇന്ത്യന്‍ പ്രധാമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. ഉല്ലേഖ് എന്‍പിയുടെ 'ദി അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 'മെയിന്‍ റഹൂന്‍ യാ നാ രഹൂന്‍, യേ ദേശ് രഹ്ന ചാഹിയേ അടല്‍' എന്നാണ് ചിത്രത്തിന്റെ പേര്. 2023 ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേവര്‍ഷം ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും. വിനോദ് ഭാനുഷാലി-സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.

Post a Comment

0 Comments