വാർത്തകൾ@9എ.എം.







♾️
അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ വിപുലമായ പരിപാടികളുമായി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മൈസൂരിൽ വച്ച് പരിപാടികൾക്ക് നേതൃത്വം നൽകും. മൈസൂരു പാലസ് ഗ്രൗണ്ടില്‍ പതിനയായ്യിരം പേര്‍ പ്രധാനമന്ത്രിക്ക് ഒപ്പം യോഗ ചെയ്യും.

♾️
നെഹ്റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്‌റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്‌റു ട്രോഫി നടക്കുക.

♾️
എസ്എസ്എല്‍എസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയം ഇന്നു വൈകുന്നേരം നാലിന് അവസാനിക്കും.

♾️
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് സ്വകാര്യ എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20-25 രൂപ നഷ്ടത്തിലാണ് വിൽക്കുന്നതെങ്കിൽ പെട്രോൾ ലിറ്ററിന് 14-18 രൂപ നഷ്ടത്തിലാണ് വിൽക്കുന്നത്.ജിയോ ബിപി, നയാര എനർജി, ഷെൽ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികൾ ഇക്കാര്യത്തിൽ പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

♾️
കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മന്‍പ്രീത് സിംഗാണ് ടീമിന്റെ നായകന്‍. ഹര്‍മന്‍പ്രീത് സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പി ആര്‍ ശ്രീജേഷ് ഗോള്‍വല കാക്കും.

Post a Comment

0 Comments