ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന. ഇതില്‍ 32 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരാണ്. 77 പേര്‍ പാകിസ്ഥാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണ്. 26 പേര്‍ ജെയ്ഷേ ഇ മുഹമ്മദ് പ്രവര്‍ത്തകരാണ്. 2021 ല്‍ ആകെ 55 ഭീകരരെയാണ് വധിച്ചതെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു.
♾️
ആറാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭാ യോഗം. കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ശുപാര്‍ശകളാണ് ഭേദഗതികളോടെ അംഗീകരിച്ചത്. എല്ലാ പ്രാദേശിക സര്‍ക്കാരുകളും നികുതി, നികുതിയേതര വരുമാനം പൂര്‍ണ്ണമായി കണ്ടെത്തി പിരിച്ചെടുക്കുന്നതിന് ജി ഐ എസ് സംവിധാനം ഉപയോഗപ്പെടുത്തി അടിസ്ഥാന രേഖ തയ്യാറാക്കണം. അത് ഒരു പൊതു രേഖയായി മാറണം. നികുതി കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണം. നികുതി വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പ്രാദേശിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. പ്രാദേശിക സര്‍ക്കാരുകള്‍ എല്ലാ തുകയും ഇലക്ട്രോണിക്കായി അടക്കുന്നതിനുള്ള ഇ-പെയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തണം എന്നിവയും അംഗീകരിച്ചു.
♾️
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി ആർബിഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുളള മൂന്ന് നിബന്ധനകൾ നടപ്പാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഒക്ടോബർ 1 ചൊവ്വാഴ്ച കാലാവധി അവസാനിക്കും.
♾️
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നലെ 37960 രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്.
♾️
തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് യുടെ 66-ാമത്തെ ചിത്രമായ വാരിസിന്റെ ഫസ്റ്റ് ലുക്, സെക്കന്‍ഡ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കും. തെലുങ്കിലും തമിഴിലും ആയാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
0 Comments