♾️
ഇന്ത്യയിൽ കോവിഡിന്റെ പെട്ടെന്നുള്ള വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ. കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, അവ ഗുരുതരമല്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാധ്യതയുണ്ടാവില്ലെന്നും വിദഗ്ധർ പറയുന്നു.
♾️
സംസ്ഥാനത്ത് 3 ദിവസം കൊണ്ട് പരിശോധന നടത്തിയത് 7149 സ്‌കൂളുകളിൽ. അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് പ്രശ്ന പരിഹാരത്തിന് അടിയന്തര നിർദേശം വകുപ്പ് നൽകി. ഉച്ചഭക്ഷണത്തിന്‍റെ ഗുണമേൻമ ഉറപ്പാക്കുന്നതിനായി പരിശോധന തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
♾️
അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ 50 ദിവസത്തെ കൗണ്ട് ഡൗൺ ആരംഭിച്ചു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒളിമ്പ്യാഡ് ലോഗോയും ഭാഗ്യചിഹ്നമായ ‘തമ്പി’ എന്ന കുതിരയേയും അവതരിപ്പിച്ചു. ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണവും സംഘടിപ്പിക്കും. ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ മഹാബലിപുരത്താണ് ഒളിമ്പ്യാഡ്.
♾️
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടച്ചയായ രണ്ട് ദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയായി. ഇന്നലെ 200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4775 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3945 രൂപയാണ്.
0 Comments