- യു.കെയിൽ കൺസർവേറ്റീവ് പാർട്ടി നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വോട്ടെടുപ്പിൽ പങ്കെടുത്ത 359 പേരിൽ 211 പേർ ജോൺസനെ അനുകൂലിച്ചു. 148 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. വിശ്വാസ വോട്ടെടുപ്പ് നേടാൻ 180 വോട്ടാണ് വേണ്ടത്.
♾️
സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യപരിശോധനാ ലാബുകൾ തുറക്കാൻ തീരുമാനം. കണ്ണൂരും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ തുറക്കുക. ഇപ്പോൾ നടക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
♾️
കറന്‍സി നോട്ടില്‍നിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയില്‍ ഇല്ലെന്ന് ആര്‍ബിഐ അറിയിച്ചു.
♾️
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38080 രൂപയായി. ഇന്നലെ 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
0 Comments