♾️
വിമാന ഇന്ധനത്തിന്റെ വില വർദ്ധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിച്ചത്. ഇന്ധനവില നിലവിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് വ്യോമയാന ഇന്ധന വിലയിലും പ്രതിഫലിച്ചു.
♾️
പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയിൽ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നു. പ്രവേശന പ്രോസ്പെക്ടസ് അംഗീകാരത്തിനായി ഹയർ സെക്കൻഡറി വിഭാഗം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.സർക്കാർ ഉത്തരവിറങ്ങിയ ശേഷമായിരിക്കും നടപടികൾ ആരംഭിക്കുക. സ്കൂളുകളിൽ നിലവിൽ പ്ലസ് വൺ പരീക്ഷ നടക്കുകയാണ്.
♾️
ഗൾഫിലെ സ്കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം നേടി. 9 കേന്ദ്രങ്ങളിലായി 571 പേർ പരീക്ഷയെഴുതിയതിൽ 561 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
♾️
എസ്എസ്എൽസി
ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഫൊട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ജൂലൈയിൽ നടക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.
♾️
അറബ് സംസ്കാരവും ലോകകപ്പ് ആവേശവും സംയോജിപ്പിച്ച് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി. ഖത്തർ കലാകാരി ബുതയ്ന അൽ മുഫ്ത ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.
♾️
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
0 Comments