♾️
ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലത്തിന് സർക്കാർ അനുമതി നൽകി. 72097.85 മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യും. 20 വർഷത്തേക്കാണ് സ്പെക്ട്രം നൽകുക.
♾️
കേരളത്തിൽ ഇന്നലെ 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 16.32 ശതമാനമായി ഉയർന്നു.
♾️
എസ്. എസ്.എൽ.സി പരീക്ഷാഫലം മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 99.26% ആണ്.റെഗുലർ, പ്രൈവറ്റ് സെക്ടറുകളിലായി 4,27,407 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 423303 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 99.47 % വിജയമാണ് ഉണ്ടായത്.
♾️
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നലെ കുത്തനെ കുറഞ്ഞു. ഒറ്റ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലത്തെ സ്വര്‍ണവില ഗ്രാമിന് 4715 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ വില 37720 രൂപയാണ്.
0 Comments