വാർത്തകൾ@10.AM





എല്ലാവർക്കും വായനദിന ആശംസകൾ.

♾️
ഇന്നു വായനാദിനം. പി.എന്‍. പണിക്കരുടെ ഓര്‍മദിനമായ ഇന്ന് സംസ്ഥാനത്തുടനീളം ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ അടക്കം വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ നാളെയാണ് വായനാദിനാചരണം.

♾️
ജീവനക്കാരുടെയും തൊഴിലാളികളുടെയും പരിശ്രമത്തിലൂടെ ഗതാഗത വകുപ്പ് അഞ്ചു ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 105 മണിക്കൂര്‍ 33 മിനിറ്റു കൊണ്ട് 75 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചതാണു റിക്കാര്‍ഡായത്. ദേശീയപാത 53 ല്‍ അമരാവതിക്കും അകോലക്കും ഇടയില്‍ 75 കിലോമീറ്റര്‍ നീളത്തിലാണ് ഇത്രയും കുറഞ്ഞ സമയംകൊണ്ട് ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത്. എന്‍ജിനീയര്‍മാര്‍, കരാറുകാര്‍, കണ്‍സള്‍ട്ടന്റുകള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാവരുടെയും നേട്ടമാണ് ഇതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

♾️
സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അക്രഡിറ്റേഷൻ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് പുന: അംഗീകാരം നൽകുകയും 2 ആശുപത്രികൾക്ക് പുതിയ എൻ.ക്യു.എ.എസ് നൽകുകയും ചെയ്തു.

♾️
കൊൽക്കത്തയിലെ ഗട്ടർ വെള്ളത്തിൽ പോളിയോ വൈറസിന്റെ അണുക്കളെ കണ്ടെത്തി. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ്റെ 15-ാം നമ്പർ ബറോയ്ക്ക് കീഴിൽ വരുന്ന തിരക്കേറിയ മെറ്റിയാബ്രൂസ് പ്രദേശത്തെ ഗട്ടർ വെള്ളത്തിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

♾️
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്ബര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. പരമ്ബരയില്‍ ഇരുടീമും 2-2 എന്ന നിലയിലാണ്. ബംഗളൂരുവില്‍ രാത്രി ഏഴിനാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ആതിഥേയരായ ഇന്ത്യയുടെ വരവ്.

♾️
പി.എം കിസാന്‍ ഗുണഭോക്താക്കളായ എല്ലാ കര്‍ഷകരും അവരുടെ ലാന്‍ഡ് വെരിഫിക്കേഷന്‍ AIMS പോര്‍ട്ടലില്‍ ചെയ്യുന്നതിനായി കൃഷി ഭവനുമായോ അക്ഷയകേന്ദ്രവുമായോ ബന്ധപെടണം. അടുത്ത ഗഡുക്കള്‍ നിങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ നിങ്ങളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കേണ്ടതുണ്ട്. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ മുഖാന്തരം ബന്ധപെട്ട് aims portal hgn ( www.aims.kerala.gov.in) ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യുക.
കയ്യില്‍ കരുതേണ്ടവ:- ആധാര്‍ കാര്‍ഡ്. മൊബൈല്‍ (ഒടിപി ലഭിക്കുന്നതിന്). നികുതി ശീട്ട്.
➖➖➖➖➖➖➖➖➖➖

Post a Comment

0 Comments