♾️
സ്വാതന്ത്ര്യത്തിന്റെ 75-ാ൦ വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും.സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താന്‍ മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനമാനം. കുടുംബശ്രീ മുഖേന ദേശീയപതാക നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
♾️
സി.ബി.എസ്.ഇ പത്താംതരം ഫലം പ്രസിദ്ധീകരിച്ച് ഒരു ദിവസത്തിനകം പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചത് 22,707 പേർ. ഇതോടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ആകെ എണ്ണം 4,61,561 ആയി ഉയർന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്.
♾️
പത്തും പന്ത്രണ്ടും ക്ലാസ്സുകളുടെ സി ബി എസ് ഇ പരീക്ഷകളിൽ കേരളം ഒന്നാമതെത്തി. കേരളത്തിൽ തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. പത്താം ക്ലാസ് പരീക്ഷ ഫലത്തിൽ 99.8 ശതമാനം വിജയത്തോടെയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. പന്ത്രണ്ടാം ക്ലാസ് 98 .83 ശതമാനം വിജയത്തോടെയാണ് തിരുവനന്തപുരം ഒന്നാമതെത്തി. രാജത്ത് 94.4 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം രാജ്യത്തെ വിജയം 99.37 ശതമാനം ആയിരുന്നു.
♾️
ഫിഫ ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാൻ തെരുവുകളും പൊതു ഇടങ്ങളും ഏറ്റവും മനോഹരമാക്കുകയാണ് ലക്ഷ്യം. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ 95 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു.
0 Comments