♾️
സംസ്ഥാനത്ത് മങ്കിപോക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നിരുന്നാലും, കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ രോഗം തടയുന്നതിനായി ശക്തമായി തുടരണം. ഇക്കാര്യത്തിൽ പൊതുജന അവബോധം ഉണ്ടാകണം.

♾️
കുടുംബശ്രീയും ചെറുകിട വ്യാപാരികളും മറ്റും വിൽക്കുന്ന ചില്ലറ വിൽപ്പന ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

♾️
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ക്ഷണിച്ചു. 2021-ല്‍ പ്രസിദ്ധീകരിച്ചതും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവര്‍ത്തനം (അംഗീകൃത പത്രപ്രവര്‍ത്തകര്‍ മാത്രം), ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

0 Comments