Header Ads Widget

Responsive Advertisement

ചാന്ദ്രമനുഷ്യനെ ജനങ്ങളിലേക്കെത്തിച്ച് കുട്ടികളുടെ തെരുവുനാടകം.




മുക്കം: പ്രഥമ ചാന്ദ്രദൗത്യത്തിന്റെ സ്മരണ പുതുക്കുന്ന ചാന്ദ്രദിനത്തോടനുബന്ധിച്ച്  ആസാദ്   മെമ്മോറിയൽ യു.പി സ്കൂൾ സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ജൂലൈ 21 ന്  സമീപ പ്രദേശങ്ങളിൽ കുട്ടികളുടെ തെരുവ് നാടകം അരങ്ങേറി.    കുട്ടികൾ അരങ്ങിലും അണിയറയിലും നിറഞ്ഞ
'ചാന്ദ്രമനുഷ്യന്റെ ഗൃഹസന്ദർശനം' എന്ന തെരുവുനാടകം കുട്ടികൾക്കും ജനങ്ങൾക്കും പുതിയ ഒരു അനുഭവമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചാന്ദ്രദിനാചരണ പരിപാടികളാണ് സ്കൂളിൽ നടക്കുന്നത്.




കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ് മത്സരം, കൊളാഷ് നിർമ്മാണം, വീഡിയോ പ്രദർശനം തുടങ്ങി നിരവധി പരിപാടികളാണ് സ്കൂളിൽ സയൻസ്  ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ   കെ.സുജിത്കുമാർ, എം.പി.ബേബി സലീന, ഷിംന കെ പി, ജെമി ജയിംസ്, ധനൂപ് ഗോപി , മുഹമ്മദ് ഷഫീഖ് , ടി വി ഉണ്ണികൃഷ്ണൻ,കെ. കെ മൻസൂർ, കുമാരി ആദിയ.ടി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments