Header Ads

 





♾️
രാജ്യത്തെ വിവിധ ചരക്കുകളെ  ഡെലിവറി പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണം, വെള്ളി, വജ്രം, കറന്‍സികള്‍, പുരാതന വസ്തുക്കള്‍, മരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, രാസവസ്തുക്കള്‍, മദ്യവും മറ്റ് ലഹരി പാനീയങ്ങളും, സിഗരറ്റ്, പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍, വന്യജീവി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ നിയന്ത്രിത ഡെലിവറി പട്ടികയില്‍ ഉണ്ട്. കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മേല്‍നോട്ടത്തിലായിരിക്കും ഇവയുടെ രാജ്യാന്തര ഇടപാടുകള്‍ അനുവദിക്കുക.

♾️
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

♾️
ഏറ്റെടുക്കൽ കരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെ സ്പേസ് എക്സ് ഉടമ എലോൺ മസ്കിനെതിരെ ട്വിറ്റർ കേസ് ഫയൽ ചെയ്തു. കമ്പനിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് കരാർ അംഗീകരിക്കാനും ഏറ്റെടുക്കൽ പൂർത്തിയാക്കാനും മസ്കിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചിട്ടുണ്ട്.

♾️
ഏകദിനത്തിൽ 250 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഓവലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിത് ശർമ അഞ്ച് സിക്സറുകളാണ് അടിച്ചത്. ഇതോടെ 250 സിക്സറുകൾ എന്ന നാഴികക്കല്ല് രോഹിത് മറികടന്നു.

Post a Comment

0 Comments