♾️
മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നല്‍കി ആഗോളതലത്തില്‍ തൊഴില്‍ നേടാന്‍ യുവതീ യുവാക്കളെ പ്രാപ്തരാക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി നൈപുണ്യ വികസനത്തിനായുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. പൊതു വിദ്യാഭ്യാസത്തിന്റെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളമെന്നും അദ്ദേഹം അവകാശപ്പെട്ടു.
♾️
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറയിപ്പുള്ളത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദമാണ് മഴ ശക്തമായി തുടരാൻ കാരണം.
♾️
ലോകത്തെ ഏറ്റവും വലിയ അഗ്‌നിപര്‍വത കൊടുമുടിയായ കിളിമഞ്ജാരോ കീഴടക്കി മലയാളി യുവതി. കൊല്ലം ശക്തികുളങ്ങര സ്വദേശിനിയും ദുബായിയില്‍ മാനേജുമെന്റ് വിദഗ്ധയുമായ പ്രസില എന്ന ജൂണോയാണ് കൊടുമുടി കയറിയത്. ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള ഈ കൊടുമുടിക്കു സമുദ്രനിരപ്പില്‍നിന്ന് 19,431 അടി ഉയരമുണ്ട്.
0 Comments