♾️
വാനര വസൂരിയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ രോഗവ്യാപനം തടയാൻ രാജ്യത്തെത്തുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരെയും കർശനമായി പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം. സംസ്ഥാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും തുറമുഖ ആരോഗ്യ ഉദ്യോഗസ്ഥർക്കുമാണ് നിർദേശം നൽകിയത്.സംസ്ഥാന ഭരണകൂടങ്ങളുടെയും ഇമിഗ്രേഷൻ ബ്യൂറോയും ഏകോപനത്തിൽ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യ പ്രവർത്തനങ്ങൾ കേന്ദ്രം അവലോകനം ചെയ്യും.
♾️
പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്‍ടി ഏർപ്പെടുത്തിയ ഉത്തരവിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇരുപത്തിയഞ്ച് കിലോയിൽ കുറഞ്ഞ പാക്കറ്റുകളിൽ ലേബൽ ചെയ്ത് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കാണ് ജിഎസ്‍ടി ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം.
♾️
കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജിലാണ് റാലി നടക്കുക.
♾️
ക്രിപ്റ്റോകറൻസികളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സർക്കാരിനോട് ശുപാർശ ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ. നിരോധനം ഫലപ്രദമായി നടപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം വേണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ലോക്സഭയിൽ ക്രിപ്റ്റോകറൻസി സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
0 Comments