Header Ads Widget

Responsive Advertisement






♾️
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ജാർഖണ്ഡ് ഗവർണറായ ദ്രൗപതി മുർമുവാണ് എൻഡിഎ സ്ഥാനാർഥി. യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷം സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്.


♾️
മെഡിക്കൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീറ്റ് ഇന്ന് നടക്കും. ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട് മു​ത​ൽ 5.20വ​രെയാണ് പരീക്ഷ.  1.30ന്​ ​ശേ​ഷം പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ https://neet.nic.in വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

♾️
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.40 അടിയായി ഉയർന്നു. തമിഴ്നാട് കേരളത്തിന്‌ ആദ്യത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

♾️
വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ കൂടാതെ ഇടുക്കിയിലുമാണ് യെല്ലോ അലർട്ടുള്ളത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദവും മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയുള്ള ന്യൂനമർദ പാത്തിയുമാണ് ശക്തമായ മഴയ്ക്ക് കാരണം.

♾️ 
വാനര വസൂരി സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കണ്ണൂർ വിമനത്താവളത്തിൽ ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാൻ ക്രമീകരണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൌണ്ടറുകൾ സജ്ജമാക്കും.



Post a Comment

0 Comments