2021 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി. വത്സലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. മലയാളഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ ഗുരുസ്ഥാനീയരായ എഴുത്തുകാര്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത സാഹിത്യബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. തുറമുഖ, മ്യൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരിക്കും. എം.കെ. രാഘവന്‍ എം.പി, മേയര്‍ ഡോ. ബീന ഫിലിപ്പ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍, അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ എന്നിവര്‍ പങ്കെടുക്കും.
0 Comments