Header Ads Widget

Responsive Advertisement




♾️
ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് സ്ഥാനമേറ്റു. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ധൻകറിന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആശംസകൾ നേർന്നു. ഏതാനും മിനിറ്റുകൾ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നീണ്ടുനിന്നത്.


♾️
ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായായതായി മന്ത്രി ജി.ആർ അനിൽ. 13 ഉൽപ്പന്നങ്ങളും തുണി സഞ്ചിയും ഉൾപ്പടെയാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉൽപ്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

♾️
ഇനി മുതൽ  കമ്പനികൾക്ക് ആഭ്യന്തര ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കാം. ഓരോ റൂട്ടിലെയും മിനിമം, മാക്സിമം ചാർജ് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതി മാറും. പുതിയ രീതിയിലുള്ള നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.

♾️
സ്വർണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 37,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4,735 രൂപയായി.

Post a Comment

0 Comments