♾️
റിസര്‍വ് ബാങ്ക് രാജ്യത്തെ എട്ടു സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി. ഒരു ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെയാണ് പിഴ. ഛത്തീസ്ഗഡ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗര്‍ഹ സഹകരണ ബാങ്ക്, യവത്മാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജില്ല സഹകാരി കേന്ദ്രീയ ബാങ്ക്, വാരൂദ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇന്ദാപൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി മെഹ്‌സാന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീവയ്ക്കാണ് പിഴ ചുമത്തിയത്. ആര്‍ബിഐയുടെ നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയത്.
♾️
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കുകയും 24ന് പ്രവേശനം പൂര്‍ത്തിയാക്കി 25ന് ക്ലാസ് തുടങ്ങും. 4,71,849 അപേക്ഷകരിൽ 2,38,150 പേർക്കാണ് ആദ്യ അലോട്ട്മെൻറ് ലഭിച്ചത്.
♾️
ആട്ടയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒരു മാസത്തിന് ശേഷം മൈദ, റവ എന്നിവയുടെ കയറ്റുമതിക്കും നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം, കേന്ദ്രം ഗോതമ്പ് പൊടിയുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നു.
♾️
മുൻ വെസ്റ്റ് ഇൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് 600 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി. ദി ഹണ്ട്രഡിൽ മാഞ്ചസ്റ്റർ ഒറിജിനലിനെതിരെ ലണ്ടൻ സ്പിരിറ്റിന് വേണ്ടി കളിച്ചാണ് പൊള്ളാർഡ് റെക്കോർഡ് തകർത്തത്.
♾️
അഗ്‌നിപഥ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി മിലിട്ടറി പോലീസിലേക്കു വനിതകള്‍ക്ക് അപേക്ഷിക്കാം. ബംഗളൂരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിനു കീഴില്‍ നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ റിക്രൂട്ട്മെന്റ് റാലി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വനിതകള്‍ക്കു പങ്കെടുക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഏഴുവരെ. www.joinindianarmy.nic.in
0 Comments