♾️
ഇന്ത്യൻ റെയിൽവേ കാത്തിരിക്കുന്ന വന്ദേഭാരത്-2 ട്രെയിൻ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത മറികടന്നു. രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ 120, 130, 150, 180 എന്നിങ്ങനെ വിവിധ സ്പീഡ് റേഞ്ചുകളിലാണ് ട്രെയിനിന്‍റെ ട്രയൽ റൺ നടത്തിയതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. നിർമ്മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലെയും പരിശോധന പൂർത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായിരുന്നു.
♾️
പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്മെന്റിനായുള്ള വിജ്ഞാപനം ഇന്നിറങ്ങും. രണ്ടു ഘട്ടമായാകും അലോട്മെന്റ്. മുഖ്യ ഘട്ട ത്തിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കി നൽകാം.
♾️
കനത്ത മഴയിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതവും താറുമാറായി. ഒരു ട്രെയിൻ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. രാവിലെ 8.50ന് കായംകുളത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളം പോകുന്ന പാസഞ്ചർ ട്രെയിനാണ് റദ്ദാക്കിയത്.ഏറനാട് എക്‌സ്പ്രര്, രപ്തിസാഗർ, ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ വൈകിയോടുകയാണ്.
♾️
മലബാറിന്റെ ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഇത്തവണ ചാലിയാറില്‍ ജലോത്സവവും. ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 10 ന് ഫറോക്ക് ചാലിയാറില്‍ വള്ളംകളി മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വടക്കന്‍ ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഫറോക്ക് പഴയപാലത്തിനും പുതിയ പാലത്തിനും ഇടയിലാകും മത്സരം. മലബാര്‍ മേഖലയിലെ പത്തു ടീമുകള്‍ പങ്കെടുക്കും. മത്സരത്തിനായി മുപ്പതിലേറെ താരങ്ങള്‍ തുഴയുന്ന 60 അടിയിലേറെ നീളമുള്ള ചുരുളന്‍ വള്ളങ്ങള്‍ ബേപ്പൂരിലെത്തും. ചെറുവത്തൂര്‍, നീലേശ്വരം മേഖലയില്‍ വള്ളങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
0 Comments