Header Ads

 






♾️
ഇന്ന് അത്തം. അത്തം പിറന്നതോടെ കേരളത്തിലെ ഓണാഘോഷങ്ങൾക്കും തുടക്കമായി. അത്തം പിറന്ന് പത്താം നാളിലാണ് ഓണം. പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പുണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രക്ക് തുടക്കമാകും.

♾️
രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

♾️
യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത, നദികളിലെ ജലനിരപ്പ് എന്നിവ കണക്കിലെടുത്താണ് അവധി. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

♾️
നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകര്‍. ഈമാസം ഒന്നുമുതല്‍ 26വരെ തീയതികളിലായി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) 49,254 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. ജൂലായിലെ ആകെ നിക്ഷേപം 5,000 കോടി രൂപയായിരുന്നു. അതിനുമുമ്പ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജൂണ്‍വരെ 2.46 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചശേഷമാണ് എഫ്.പി.ഐ ജൂലായ് മുതല്‍ വീണ്ടും ഓഹരികള്‍ വാങ്ങിത്തുടങ്ങിയത്.

Post a Comment

0 Comments