Header Ads Widget

Responsive Advertisement





♾️
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും.

♾️
സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കി,​ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവരില്‍ മലയാളം പഠിക്കാത്തവര്‍ ഭാഷാ പ്രാവീണ്യം തെളിയിക്കാന്‍ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവര്‍ക്കാണ് പരീക്ഷ നടത്തുക.ഇവര്‍ പ്ലസ് ടു,​ ബിരുദ തലങ്ങളില്‍ മലയാളം ഭാഷ പഠിച്ചാലും മതി. അല്ലാത്തവര്‍ പ്രൊബേഷന്‍ കാലാവധിക്കുള്ളില്‍ കേരള പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പാസാകണം.

♾️
സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക്  ഇന്ന് പ്രവര്‍ത്തി ദിനം.ഓണം അവധി സെപ്തംബര്‍ മൂന്ന് മുതല്‍.

♾️
തവണകള്‍ അടക്കുന്നതില്‍ വീഴ്ച്ച വന്നതും കാലാവധി പൂര്‍ത്തീകരിക്കാത്തതുമായ പോളിസികള്‍ പുതുക്കാന്‍ ഉപഭോക്താക്കള്‍ക്ക് എല്‍. ഐ.സി അവസരമൊരുക്കുന്നു. യൂലിപ് പോളിസികള്‍ ഒഴികെയുള്ള പോളിസികള്‍ക്ക് ആദ്യമായി പ്രീമിയം മുടങ്ങപ്പോയത് മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള കാലാവധിക്കുള്ളില്‍ പോളിസി പുനരാരംഭിക്കാം. ഒക്ടോബര്‍ 21 വരെയാണ് പദ്ധതി കാലാവധി. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പ്രീമിയം അടക്കാന്‍ പറ്റാതെ പോളിസി മുടങ്ങിപ്പോയവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ലേറ്റ് ഫീസില്‍ വളരെ ആകര്‍ഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments