Header Ads Widget

Responsive Advertisement





അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസില്‍ ചേരാന്‍ വനിതകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ബെംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അവിവാഹിതരായ വനിതകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

♾️
ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപ വീതം അടുത്ത ആഴ്‌ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും.

♾️
വെട്ടിക്കുറച്ച ഇൻസെന്‍റീവുകളും ദൈനംദിന വരുമാനവും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്‍റുമാർ നടത്തിയ സമരം പിൻവലിച്ചു. ലേബർ കമ്മിഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സൊമാറ്റോ ഉദ്യോഗസ്ഥരും ഏജന്‍റുമാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സൊമാറ്റോ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചത്.

Post a Comment

0 Comments