♾️
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റിൽ പ്രവേശനം പൂർത്തിയായപ്പോൾ ആകെ അലോട്ട്മെന്‍റ് ലഭിച്ച 2,32,962 പേരിൽ പ്രവേശനം നേടിയത് 2,17,033 പേർ. ഇതിൽ 139621 പേർ സ്ഥിര പ്രവേശനവും 77412 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയത്. 15128 പേർ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല.ഈ മാസം 22നാണ് മൂന്നാം അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ബാക്കിവരുന്ന സീറ്റുകളിലേക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ പ്രവേശനം നടത്തും.
♾️
സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആണ്. ചൊവ്വ- കോട്ടയം, എറണാകുളം, ഇടുക്കി. ബുധൻ- കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നി ജില്ലകൾക്കും യെല്ലോ അലേർട്ട് ആണ്.
♾️
രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു.
0 Comments