Header Ads



♾️
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ്  മന്ത്രി ജി ആ‍ർ അനിലിന്‍റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗജന്യ ഓണക്കിറ്റ്.

♾️
ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി ചരിത്രം സൃഷ്ടിച്ചു. പെരുമ്പാവൂർ സ്വദേശിയായ 69 കാരനാണ് അയോർട്ടിക് വാൽവ് ചുരുങ്ങിയത് മൂലം അപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനായത്.ശ്രീചിത്തിര ആശുപത്രി ഉൾപ്പെടെ ഏതാനും സർക്കാർ ആശുപത്രികളിൽ മാത്രമാണ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്‍റ് (ടി.എ.വി.ആർ) നടത്തിയിട്ടുളളത്.

♾️
പ്ലസ് വൺ ഏകജാലക പ്രവേശനം: മൂന്നാം  അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് അലോട്മെന്റ് പരിശോധിക്കാം.
 https://school.hscap.kerala.gov.in/index.php/candidate_login/

അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾക്ക് ആഗസ്ത് 22,23,24 തിയ്യതികളിൽ സ്‌കൂളിൽ അഡ്‌മിഷൻ എടുക്കാവുന്നതാണ്.

Post a Comment

0 Comments