♾️
മരുന്നുക്ഷാമം രൂക്ഷമായിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പേവിഷബാധയ്‌ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ സംസ്ഥാനത്തെത്തിച്ചു. സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി പരിശോധിച്ച് വിലയിരുത്തിയ വാക്സിനാണെത്തിച്ചത്.പരിശോധന പൂര്‍ത്തിയാകുന്നതനുസരിച്ചു കൂടുതല്‍ വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
♾️
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. .
♾️
ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മാറി താമസിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം.
♾️
ഫുട്ബോൾ വാങ്ങാൻ പണം തികയാതെ വന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ പിരിവിനു പോയ കുട്ടി ഫുട്ബോൾ കളിക്കാർക്ക് ബോൾ വാങ്ങി നൽകി പോലീസുകാർ. മലപ്പുറം കരുവാരക്കുണ്ട് സിഐ സി.കെ നാസറിന്‍റെ നേതൃത്വത്തിലാണ് പുതിയ ഫുട്ബോൾ വാങ്ങി നൽകിയത്. ഹൈസ്കൂളിലെ ഏഴും എട്ടും ക്ലാസുകളിൽ പഠിക്കുന്ന പത്തോളം വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കരുവാരക്കുണ്ട് സ്റ്റേഷനിലെത്തി ഫുട്ബോൾ വാങ്ങാൻ സഹായം ചോദിച്ച് എത്തിയത്.
0 Comments