♾️
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമപെൻഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നു മുതൽ വിതരണം ചെയ്യുന്നത്.രണ്ടുമാസത്തെ പെൻഷനായി 3200 രൂപയാണ് ലഭിക്കുക. പെൻഷൻ വിതരണത്തിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
♾️
ഗോതമ്പ് മാവിന്‍റെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി.ഗോതമ്പ് മാവിന്‍റെ വിലക്കയറ്റം നിയന്ത്രിക്കാനും സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഈ നയം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
♾️
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുക ഇനി പണ്ടത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല. സുരക്ഷയുടെ ഭാഗമായി ഒരു കടമ്പ കൂടി കടക്കേണ്ടി വരും.പുതിയ തീരുമാനം പ്രകാരം എസ്.ബി.ഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒ.ടി.പി കൂടി നൽകേണ്ടി വരും. പതിവ് പോലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഈ പ്രക്രിയയിൽ പറയത്തക്ക മാറ്റങ്ങളില്ല. പക്ഷേ പണം വരുന്നതിന് മുൻപ് മൊബൈലിൽ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനിൽ നൽകിയാൽ മാത്രമേ പണം വരികയുള്ളു.എല്ലാ ട്രാൻസാക്ഷനും ഇത്തരത്തിൽ ഒടിപി നൽകേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലുകൾക്ക് മാത്രം ഒടിപി നൽകിയാൽ മതി.പുതിയ മാറ്റം വരുന്നതോടെ ഓൺലൈൻ പണത്തട്ടിപ്പ് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് പറയുന്നു.
♾️
ഇത്തവണ ട്രോളിങ് കഴിഞ്ഞ ശേഷം കടലിലിറങ്ങിയ തൊഴിലാളികൾക്ക് കിട്ടുന്നത് ടൺ കണക്കിന് മത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി മത്തി കിട്ടുന്നതു തന്നെ വിരളമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തവണ വൻതോതിൽ കിട്ടുന്നത്. ഇടത്തരം മത്തിയും വലുതുമെല്ലാം എത്തുന്നുണ്ട്.മത്തിക്ക് വിലയും കുറയുന്നുണ്ട്. ഇപ്പോൾ ജില്ലയുടെ ചില ഭാഗങ്ങളിൽ നൂറുരൂപയ്ക്ക് രണ്ട് കിലോ മത്തിവരെ കിട്ടുന്നുണ്ട്. സെൻട്രൽ മാർക്കറ്റിൽ ചൊവ്വാഴ്ച ഇടത്തരം മത്തി കിലോയ്ക്ക് 60 രൂപയായിരുന്നു. പക്ഷേ ബുധനാഴ്ച ഇരട്ടിയായി. അയലയ്ക്ക് 140 രൂപയാണ്. ആവോലി (350-400 രൂപ), അയക്കൂറ (600-800 രൂപ) എന്നിങ്ങനെയാണ് വില. ഓണക്കാലമാകുന്നതോടെ വിലയിൽ ഇനിയും മാറ്റമുണ്ടായേക്കും.
♾️
യുവേഫ ചാമ്ബ്യന്‍സ് ലീഗ് പുതിയ സീസണായുള്ള ഗ്രൂപ്പുകള്‍ തീരുമാനം ആയി. ഒരിക്കല്‍ കൂടെ ബാഴ്സലോണയ ബയേണുമായുള്ള പോരാട്ടം കാണാന്‍ ഈ സീസണ്‍ ചാമ്ബ്യന്‍സ് ലീഗില്‍ കാണാം. ലെവന്‍ഡോസ്കി ബയേണിന് എതിരെ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ടാകും.
0 Comments