♾️
ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിലും സമ്പദ്‍വ്യവസ്ഥയിൽ ഉയർന്ന വളർച്ചയുണ്ടാകും. ഫിനാൻഷ്യൽ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

♾️
പ്ലസ് വൺ പ്രവേശന സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള വിജ്ഞാപനം ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റിനുശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തുക. മൂന്നാംഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 32,469 പേരുണ്ട്. ഈ സീറ്റുകളും മൂന്നാം അലോട്ട്മെന്‍റിൽ ഒഴിവുണ്ടായിരുന്ന 1153 സീറ്റുകളും ചേർത്തായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റ്.31 വരെ മെറിറ്റ് സീറ്റിൽനിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതുവഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിക്കും.

♾️
അധിക വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് നടത്തുന്ന പ്രത്യേക സർവീസുകളിൽ നിന്ന് ഇതുവരെ 6.5 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ നവംബർ ഒന്നിനാണു കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സർവീസുകൾ ആരംഭിച്ചത്. 100 ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അന്തർ സംസ്ഥാന യാത്രകൾ കൂടി  ഉൾപ്പെടുത്താനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.

Post a Comment

0 Comments