Header Ads Widget

Responsive Advertisement




♾️
ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം ഏഴായി. ഗുരുതരമായി പരുക്കേറ്റവരെ എട്ട് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

♾️
വിദ്യാർഥികൾ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ പോലീസിന്റെ പങ്കാളിത്തത്തോടെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ പറഞ്ഞു. സ്‌കൂളുകളുടെ നടത്തിപ്പിൽ തദ്ദേശ സ്ഥാപനങ്ങളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഒത്തുചേർന്ന് പ്രവർത്തിക്കണം

♾️
നോവലിസ്റ്റ് നാരായൻ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി നോവലുകളും കഥകളും അദ്ദേഹത്തിന്റേതായുണ്ട്. കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ് നാരായൻ.കൊച്ചരേത്തിയാണ് പ്രധാന കൃതി.

♾️
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ സ്കൂളുകളില്‍ പ്രവേശനം നേടാം.

♾️
കഴിഞ്ഞ മാസം നടന്ന എസ്‌എസ്‌എല്‍സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്.

♾️
2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ സംഘടിപ്പിക്കാൻ ബി.സി.സി.ഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ബോർഡ് ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. 2022-23 ലെ സീനിയർ വനിതാ സീസൺ ഒക്ടോബർ 11ന് ടി-20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇന്റർ സോണൽ ഏകദിന മത്സരത്തോടെ സമാപിക്കുകയും ചെയ്യും.

Post a Comment

0 Comments