എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ.
♾️
എഴുപത്തിയാറാം സ്വാതന്ത്ര്യദിനത്തില്‍ വികസിത ഇന്ത്യയ്ക്കായി അഞ്ച് ലക്ഷ്യങ്ങള്‍(പാഞ്ച് പ്രാൺ) മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അടുത്ത 25 വര്‍ഷങ്ങള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറണം. ഇത് നേടാനായി അഞ്ച് ലക്ഷ്യങ്ങള്‍ നമ്മള്‍ കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പൂർണ വികസിത ഭാരതം, അടിമത്ത മനോഭാവം ഇല്ലാതാക്കും, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധർമ്മം പാലിക്കൽ എന്നിവയാണ് അദ്ദേഹം മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍.
♾️
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ സ്കൂളുകളിൽ പ്രവേശനം നേടാം. അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ പോർട്ടലായ www.hscap.kerala.gov.inലെ Candidate Login-SWSലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
0 Comments