ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റും മുക്കം നഗര സഭ കൗൺസിലറുമായ എ. കല്യാണിക്കുട്ടി നിർവ്വഹിച്ചു. അധ്യാപകർക്കുള്ള ശില്പശാലക്ക് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.രഘുനാഥ് നേതൃത്വം നൽകി.
തനിക്ക് മുന്നിലുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഒരേപോലെ സജീവരാക്കുന്ന പ്രവർത്തന വൈവിദ്ധ്യം ഉണ്ടാകണമെന്നും ഇതിന് സർഗാത്മക ഇടപെടൽ മുൻപത്തെക്കാൾ നന്നായി നടക്കണമെന്നും ശില്പശാലയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
മുത്തേരി ഗവർമെന്റ് യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഇ.അഷ്‌റഫ്, പി.ടി.എ പ്രസിഡന്റ് വി.ബിജു, എം.പി.ടി.എ പ്രസിഡന്റ് സൗമ്യ, അധ്യാപകരായ പ്രമോദ് സമീർ, കെ.സി ഹാഷിദ്, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ കോഡിനേറ്റർ ടി.റിയാസ് സ്വാഗതവും ജില്ലാ കൗൺസിലർ ജി. അബ്ദുറഷീദ് നന്ദിയും പറഞ്ഞു.
0 Comments