Header Ads Widget

Responsive Advertisement




♾️
കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ ചാമ്പ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്‍റെ അർപ്പണബോധവും പ്രതിബദ്ധതയും ആർക്കും പ്രചോദനമാണ്. സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നു’, മോദി ട്വീറ്റ് ചെയ്തു.


♾️
വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങൾ.

♾️
പ്ലസ് വൺ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ് തീരുമാനം. എന്നാൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

♾️
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്👇🏻 admissions.keralauniversity.ac.in വഴി അപേക്ഷിക്കാം.

എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലകസംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്‌മെന്റ്, കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ടകൾ, ഭിന്നശേഷിയുള്ളവർ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ) ഏകജാലകസംവിധാനം വഴി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേക്ക്‌ അയക്കേണ്ടതില്ല. പ്രവേശനസമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. 

അവസാന തീയതി : ആഗസ്റ്റ് 10.

Post a Comment

0 Comments