Header Ads

 






♾️
രാജ്യത്തെ 14,000 സ്‌കൂളുകള്‍ നവീകരിക്കാന്‍ 27,360 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. 40 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണം. കേന്ദ്രവിഹിതം 18,128 കോടി രൂപയാണ്. കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും അനുരാഗ് താക്കൂറും പറഞ്ഞു.

♾️
ഓണത്തിനു കേരളത്തിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് 46.91 ലക്ഷം ലിറ്റര്‍ പാല്‍ എത്തി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാലിന്റെ ഗുണനിലവാര പരിശോധന നടത്തിയിരുന്നു. മൂന്നാം തിയതി മുതല്‍ ഇന്നലെവരെയാണ് ഈര്‍ജ്ജിത പാല്‍ ഗുണനിലവാര പരിശോധന നടത്തിയത്.

♾️
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ കടല്‍ക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

♾️
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. അതില്‍ വയനാട്ടിലെ നെന്മേനി, പൊഴുതന, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്.

Post a Comment

0 Comments