കോടഞ്ചേരി യോഗക്ഷേമസഭയുടെ 'ഒരുമ' ഓണാഘോഷ പരിപാടി കാക്കാറുപള്ളി ഇല്ലത്ത് നടന്നു. ഉപസഭാ പ്രസിഡൻ്റ് എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം പ്രമുഖ കർണാടക സംഗീതജ്ഞ ഡോ.സുധാരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 'സ്വസ്തി ' മാസിക എഡിറ്റർ കൊയ്ത്തടി പരമേശ്വരൻ നമ്പൂതിരി തിരുവോണ സന്ദേശം നൽകി. ഉപസഭ തയ്യാറാക്കിയ 'പൂക്കൂട' ഓണപ്പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. സെക്രട്ടറി നവീൻ കിഴക്കില്ലം, സവിത കാക്കാറുപള്ളി, ശ്രീധരൻ നമ്പൂതിരി പാലാഞ്ചേരി , ഡോ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. അരുൺ പാലാഞ്ചേരി, ശ്യാമ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സൗഹൃദപ്പൂക്കളം, ഓണസദ്യ, ഊഞ്ഞാലാട്ടം, തിരുവാതിര, മറ്റ് കലാപരി പാടികൾ ഇവയും ഉണ്ടായിരുന്നു.
0 Comments