Header Ads Widget

Responsive Advertisement




♾️
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെയും മാറ്റന്നാളുമായി
നടക്കും. നാളെ രാവിലെ 10 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.
അലോട്മെന്റ് ലഭിച്ചവർ അതത് സ്കൂളുകളിൽ നേരിട്ടത്തി പ്രവേശനം നേടണം.13ന് വൈകിട്ട് 5വരെ മാത്രമാണ് ആദ്യത്തെ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് അനുവദിച്ച സമയം. സപ്ലിമെൻററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 54,303 സീറ്റുകളിലെ പ്രവേശനത്തിനായി ലഭിച്ച 73350 അപേക്ഷകളിൽ 72,808 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. അലോട്ട്മെൻറ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ
http://admission.dge.kerala.gov.in വെബ്സൈറ്റിലെ "Click for Higher Secondary Admission എന്ന ലിങ്കിലൂടെ ലഭ്യമാകും.

♾️
തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നാളത്തെ ഉന്നതതല യോഗത്തിൽ വിപുലമായ കർമപദ്ധതി ആവിഷ്കരിക്കും.

♾️
രണ്ടു ദിവസത്തേക്കു വ്യാപകമായ മഴക്കു സാധ്യത. മണ്‍സൂണ്‍ പാത്തി തെക്കോട്ടു മാറിയിട്ടുണ്ട്. അടുത്ത മൂന്നു ദിവസം  ഈ സ്ഥിതി തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ 'ശക്തി കൂടിയ ന്യുന മര്‍ദ്ദം' ഒഡിഷ തീരത്തിനു സമീപം തീവ്ര ന്യൂനമര്‍ദ്ദമായിട്ടുണ്ട്.

♾️
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഫൈനലില്‍ പാകിസ്ഥാന്‍,ശ്രീലങ്കയെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ദുബായിലാണ് ഫൈനല്‍ മത്സരം.

Post a Comment

0 Comments