Header Ads Widget

Responsive Advertisement




♾️
ആഗോള സമ്പദ് വ്യവസ്ഥ അടുത്ത വർഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. പണപ്പെരുപ്പം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന സെൻട്രൽ ബാങ്കുകളുടെ സമീപനം ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക് കണക്ക് കൂട്ടുന്നു.

♾️
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. ഗാറ്റ് വിക്ക് വിമാനത്താവളത്തിലാണ് രാഷ്ട്രപതിയുടെ വിമാനമിറങ്ങിയത്.

♾️
സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്‍സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും.  സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവാദം.സംസ്ഥാനത്ത് പ്ലസ്‍ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി.

♾️
സെപ്റ്റംബർ 19 തിങ്കളാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി നൽകി. ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4ന് (ഞായറാഴ്ച) തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി നൽകിയത്.

♾️
ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലെ സമർപ്പിച്ച ഹർജി ലോക ഫുട്ബോൾ ഭരണസമിതി ഫിഫ തള്ളി. ഇതോടെ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അയവ് വന്നിട്ടുണ്ട്. നവംബർ 20ന് ഇക്വഡോറും ആതിഥേയരായ ഖത്തറും തമ്മിലാണ് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരം.

Post a Comment

0 Comments