♾️
മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകളെ പിടിച്ച് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്.
♾️
രാജ്യത്ത് വീണ്ടും വാനര വസൂരി. ഡൽഹിയിൽ 30 വയസ്സുള്ള നൈജീരിയൻ യുവതിക്കാണ് വാനരവസൂരി സ്ഥിരീകരിച്ചത്.
♾️
കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 23ന് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് പിന്‍വലിച്ചു. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്. അനില്‍ പെട്രോളിയം കമ്ബനികളുടെ പ്രതിനിധികളുമായും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രിതിനിധികളുമായും ചൊവ്വാഴ്ച നടത്തിയ യോഗത്തിന് ശേഷമാണ് പണിമുടക്ക് പിന്‍വലിച്ചത്.
0 Comments